ബംഗാളി നടിയുടെ പീഡന പരാതി,സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

Advertisement

കൊച്ചി. ബംഗാളി നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ.

354,509 വകുപ്പുകൾ പ്രകാരമാണ് സംവിധായകൻ രഞ്ജിത്തിനെതിരെ
എറണാകുളം നോർത്ത് പോലീസ് ഓഗസ്റ്റ്
26 ന് കേസ് എടുത്തത്. മൂന്ന് മാസം തികയും മുൻപ് കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക സംഘം രജിസ്റ്റർ ചെയ്ത കേസുകളിലെ ആദ്യ കുറ്റപത്രം കൂടിയത് രഞ്ജിത്ത് കേസിലെത്.
എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. 35 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. 2009ല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് തന്നെ വിളിച്ചുവരുത്തി സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി സംസ്ഥാന സർക്കാർ സുപ്രീംകോടതി അറിയിച്ചു. 18 കേസുകളിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തി.കേസിൽ ഇരകൾക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാൻ ആകില്ലെന്നും സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

Advertisement