സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കോഴിക്കോട് വയനാട് ജിലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. സന്നിധാനം പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴ തുടരും.
പത്തനംതിട്ട ആലപ്പുഴ എറണാകുളം കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് ഉണ്ട്.
മലയോര മേഖലകളിൽ മഴ കനത്തേക്കും.
മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.