ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമത വിഭാഗത്തിന് ജയം

Advertisement

കോഴിക്കോട്. സംഘർഷത്തിനിടെ നടന്ന കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത വിഭാഗത്തിന് ജയം. സിപിഐഎം പിന്തുണയോടെയാണ് വിമതവിഭാഗം ഭരണം പിടിച്ചത്. ബാങ്ക് ചെയർമാനായി അഡ്വ. ജി.സി പ്രശാന്ത് കുമാർ തുടരും.

കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികൾക്കും സംഘർഷത്തിനുമിടയായിരുന്നു വോട്ടെടുപ്പ്. 11 സീറ്റിലേക്ക് നടന്ന മത്സരത്തിൽ മുഴുവൻ സീറ്റിലും വിമതവിഭാഗം വിജയിച്ചു.

ഭരണസമിതിയിൽ 7 കോൺഗ്രസ് വിമതരും നാല് സിപിഐഎം പ്രവർത്തകരും ആണുള്ളത്.തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ.

അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഞായറാഴ്ച ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. എന്നാൽ ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Advertisement