നടി കസ്തൂരി അറസ്റ്റില്‍

Advertisement

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം നടത്തിയതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയിൽ നിർമ്മാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തമിഴ്നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു.

Advertisement