കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വം പിടിയില്‍

മണികണ്ഠന്‍,സന്തോഷ്സെല്‍വം
Advertisement

ആലപ്പുഴ. പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വം പിടിയില്‍. അതിസാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പ്രതികരിച്ചു
മണ്ണില്‍ കുഴികുത്തി ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. കൈവിലങ്ങോട് കൂടിയാണ് ഇയാള്‍ തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസിനെ ആക്രമിച്ച്‌ കടന്നുകളഞ്ഞ ഇയാളെ ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോകുമ്ബോഴാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലായത്. കുറുവാ സംഘത്തില്‍പ്പെട്ട രണ്ടുപേരാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളത് ഇവരെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിക്കും.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ആലപ്പുഴ മണ്ണഞ്ചേരി പ്രദേശങ്ങളില്‍ കുറുവ മോഷണ സംഘത്തിന്റെ സാന്നിധ്യം മനസിലാക്കിയ പൊലീസ് തമിഴ്‌നാട്ടിലുള്ളവരെ മറ്റും ചോദ്യം ചെയ്യുന്നതിനിടയിലാണ് കുറുവാ സംഘത്തില്‍ പെട്ട സന്തോഷ് എന്നയാള്‍ കുണ്ടന്നൂര്‍ പാലത്തിന് അടിയില്‍ താമസിക്കുന്ന വിവരം ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് കുണ്ടന്നൂരിലെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ സന്തോഷായിരുന്നു. ഇയാളുമായി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പരപ്പന സമീപം വെച്ച്‌ പൊലീസിനെ അക്രമിച്ച ശേഷം സന്തോഷ് രക്ഷപ്പെട്ടത്. പ്രതികളെ പിടികൂടിയത് മണ്ണഞ്ചേരി സിഐ ടോള്‍സ് സണ്‍ന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. തമിഴ്‌നാട്ടിലും മറ്റും പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് സന്തോഷ് കൊച്ചിയിലുണ്ട് എന്ന വിവരം ലഭിക്കുന്നത്. പ്രതികളെ ആലപ്പുഴയില്‍ എത്തിച്ച്‌ നാളെ ഉച്ചയ്ക്ക് ശേഷം കറുവാ സംഘം എന്ന് തെളിഞ്ഞാല്‍ ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും. മോഷണത്തിനായി സംഘം എത്തിയിരുന്നത് സ്ഥലത്തെക്കുറിച്ച്‌ പൂര്‍ണ്ണമായി പരിചയപ്പെട്ട ശേഷം മാത്രമാണെന്ന് പൊലീസ് പറയുന്നു.