അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ കഞ്ചാവ് സംഘത്തിൻറെ ആക്രമണം

Advertisement

തിരുവനന്തപുരം .അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ കഞ്ചാവ് സംഘത്തിൻറെ ആക്രമണം.
നെയ്യാർ ഡാമിലാണ് നാലു വയസ്സുകാരൻ ഉൾപ്പെടെയുള്ള ഒൻപതംഗ അയ്യപ്പഭക്ത സംഘത്തിന് നേരെ കഞ്ചാവ് സംഘം ആക്രമണം നടത്തിയത്.
സംഭവത്തിൽ നെയ്യാർ ഡാം സ്വദേശികളായ അഞ്ചു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

നെയ്യാർ അണക്കെട്ടിനോട് ചേർന്ന പാലത്തിനു സമീപം വെച്ചാണ് നാലു വയസ്സുകാരൻ ഉൾപ്പെടെയുള്ള ഒൻപത് അംഗ അയ്യപ്പഭക്തർ സഞ്ചരിച്ച
വാഹനത്തിനു നേരെ കഞ്ചാവ് സംഘത്തിൻറെ ആക്രമണം ഉണ്ടായത്.
സംഭവസ്ഥലത്തിന് 300 മീറ്റർ അകലെയാണ് നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസിനെയും സംഘം ആക്രമിച്ചു.
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്നാലെ പിന്തുടർന്ന് പോലീസ് പിടികൂടി. നെയ്യാർ ഡാം സ്വദേശികളായ
അഖിൽ രാജ്,ഷാരോൺ ബാബു, അനന്തു, ശിവലാൽ, അഖിൽ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇതിൽ നെയ്യാർ ഡാം തുണ്ടുനട സ്വദേശിയായ അഖിൽ രാജാണ് സംഘത്തലവൻ. ഇയാളെ പോലീസ് വീട്ടിൽ നിന്നാണ് പിടികൂടിയത്.കഞ്ചാവ് – ക്രിമിനൽ കേസുകളിലെ പ്രതിയാണ് അഖിൽ രാജ്.
അയ്യപ്പ ഭക്തർ സഞ്ചരിച്ച ഇന്നോവ കാറിൻ്റെ ഫ്രണ്ട് ഗ്ലാസ് തകർന്നിട്ടുണ്ട്. വാഹനത്തിൻറെ മുൻവശത്ത് മാരകായുധം ഉപയോഗിച്ച് അടിച്ച പാടും ഉണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും.