കോൺഗ്രസ് ഹർത്താലിനിടെ സംഘർഷം

Advertisement

കോഴിക്കോട്ട്. കോൺഗ്രസ് ഹർത്താലിനിടെ സംഘർഷം.ഹർത്താൽ അനുകൂലികൾ സ്വകാര്യ ബസുകൾ തടഞ്ഞു. കടകൾ നിർബന്ധിച്ച് അടപ്പിച്ചു.ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി. പുതിയ ബസ്സ്റ്റാൻഡിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ ബസുകൾ തടഞ്ഞത്.

കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താൽ ആഹ്വനം ചെയ്തത്.നഗരത്തിൽ പലയിടത്തും സമരാനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിച്ചതോടെ കടയുടമകൾ എതിർത്തു. മാവൂർ റോഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിനിടെ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. മാവൂർ റോഡിൽ സംഘർഷാവസ്ഥയുണ്ടായി.

മുക്കത്ത് സമരാനുകൂലികൾ ബസ്സുകൾ തടഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിനോട് സഹകരിക്കില്ലെന്ന് നിലപാട് എടുത്തെങ്കിലും കടകൾ കോൺഗ്രസ് പ്രവർത്തകർ കടകളടപ്പിച്ചു.