സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും

Advertisement

സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. രണ്ടു മാസത്തെ വേതനം അനുവദിക്കുക, ഉറപ്പുനല്‍കിയ ഉല്‍സവബത്ത നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി റേഷന്‍ കട വ്യാപാരികള്‍ക്ക് വേതനം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് സൂചന സമരം. ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടന നോട്ടീസ് നല്‍കി.