ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

Advertisement

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ അഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. എരുമേലി അട്ടിവളവില്‍ ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. 22 തീര്‍ഥാടകാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പമ്പയിലേക്ക് പോയ തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസിലുണ്ടായിരുന്നത്.

Advertisement