പെരുമ്പാവൂരിൽ വ്യാപക റെയ്ഡ്

Advertisement

പെരുമ്പാവൂര്‍.ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ ഭാഗമായി പെരുമ്പാവൂരിൽ വ്യാപക റെയ്ഡ്. 25 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു തിരച്ചിൽ. കഞ്ചാവ് ഉൾപ്പെടെയുള്ള മൈക്ക് മരുന്നുകൾ വില്പന നടത്തിയ നാലു പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് 13 കേസുകളും പൊതു സ്ഥലത്ത് മദ്യപിച്ചതിന് നാല് കേസുകളും രജിസ്റ്റർ ചെയ്തു. പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള്ള ലോഡ്ജിന്റെ പുറകിലെ അനാശാസ്യ കേന്ദ്രവും പോലീസ് റെയ്ഡ് ചെയ്തു. ഇതര സംസ്ഥാനത്തു നിന്നുള്ള സ്ത്രീകൾ ആയിരുന്നു ഇരകൾ. അനാശാസകേന്ദ്രം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement