ശബരിമലയില്‍ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Advertisement

ശബരിമല. തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു,ആന്ധ്രാ സ്വദേശി മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈകിട്ട് 5 മണിക്കാണ് സംഭവം

അതിനിടെ എരുമേലി അട്ടിവളവിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരെ എരുമേലി ഗവൺമെൻ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം രാത്രി എട്ടരയോടെ.മോട്ടർ വാഹന വകുപ്പിൻ്റെ പെട്രോളിങ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്

Advertisement