മുനമ്പം.മുനമ്പം സുവർണ്ണാവസരമായി കണ്ട് കേരളത്തെ മണിപ്പൂരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുനമ്പം സമരത്തിൽ ഐക്യദാർഢ്യവുമായി എസ്എൻഡിപിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലതീർത്തു. വഖഫ് നിയമഭേദഗതി നീതി നിഷ്ഠമാക്കണമെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
മുനമ്പം വിഷയത്തിൽ വഖഫിനെ അനുകൂലിക്കുന്ന നിലപാടുമായി സമസ്ത എ പി വിഭാഗത്തിന്റെ മുഖപത്രം ആയിട്ടുള്ള സിറാജിൽ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ട ഇന്ന് തന്നെയാണ് മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി എസ്എൻഡിപി യോഗം മനുഷ്യ ചങ്ങല തീർത്തത്.
മുനമ്പം സുവർണാവസരമായി കണ്ട് കേരളത്തെ മണിപ്പൂർ ആക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ ആയിരുന്നു എസ്എൻഡിപി യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തത്. തുഷാർ വെള്ളാപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് താമസക്കാരെ കുടിയൊഴുപ്പിക്കരുത് എന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
സി ബി സി ഐ പ്രസിഡണ്ടും ആർച്ച് ബിഷപ്പുമായ ആൻഡ്രൂസ് താഴത്ത് സമരപ്പന്തൽ സന്ദർശിച്ചു. നീതി നിഷേധിക്കപ്പെട്ട ആളുകളാണ് മുനമ്പത്തേത് എന്നും മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതോടൊപ്പം മതസ്വാതന്ത്ര്യം പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഉമർ ഫൈസി മുക്കത്തിന്റെയും സിറാജ് പത്രത്തിന്റെയും അഭിപ്രായങ്ങളോട് വിയോജിച്ച് കൊണ്ട് മുനമ്പം സമരക്കാർ പ്രതികരിച്ചു.