2024 നവംബർ 18 തിങ്കൾ 7.45 am
പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് ഇന്ന്. അവസാനവട്ട വോട്ട് ഉറപ്പിക്കാൻ അരയും തലയും മുറുക്കി മുന്നണികൾ
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൻ്റെയും പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം, തിരഞ്ഞെടുപ്പ് 288 മണ്ഡലങ്ങളിൽ.
ഝാർഖണ്ഡ് രണ്ടാം ഘട്ട വോട്ടെടുപ്പിൻ്റെയും പരസ്യപ്രചാരണങ്ങൾ ഇന്ന് കലാശകൊട്ടോടെ സമാപിക്കും.
മണിപ്പൂർ കലാപം: ജരി ബാമിലെ നദിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ കനത്ത ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ടയിൽ നെഴ്സിംസ് വിദ്യാർത്ഥിനിയുടെ മരണം: ഇന്ന് കോളജ് അധികൃതരുടെയും സഹപാഠികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.
മണ്ണഞ്ചേരിയിലെ കുറുവ സംഘത്തിൻ്റെ മോഷണം. സന്തോഷ് സെൽവത്തിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
കുറുവാ സംഘാംഗം സന്തോഷ് സെൽവത്തിനൊപ്പം പിടിയിലായ മണികണ്ഠൻ്റെ അറസ്റ്റ് ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
വടക്കൻ പറവൂരിലെ മോഷണം.മണികണ്ഠനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും
ചേവായൂർ സഹകരണ ബാങ്ക് ഇലക്ഷൻ, കോൺഗ്രസ് ഹൈക്കോടതിയിലേക്ക് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും പോലീസ് അസി.കമ്മീഷണർക്കെതിരെ നടപടി വേണമെന്നും ആവശ്യം
വടക്കൻ ഗാസയിലെ ബെയ്ത് ലഹിയയിലെ പാർപ്പിട സമുച്ചയത്തിൽ ഇസ്രായേൽ നടത്തിയ അക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു.