യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Advertisement

ആലപ്പുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതിയുടെ (28) മരണത്തില്‍ ഭര്‍ത്താവ് സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഒക്ടോബര്‍ 6 നാണ് ഭര്‍തൃവീട്ടില്‍ സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് സുമിത്തിനെതിരെ സ്വാതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് പരാതിയില്‍ പറയുന്നത്.