മേലിലയിലെ ചെരുപ്പ് ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിലുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം

Advertisement

പത്തനാപുരം കുന്നിക്കോടിന് സമീപം മേലിലയില്‍ ചെരുപ്പ് ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിലുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. ഇന്ന് പുലര്‍ച്ചെയാണ് മേലില കുറ്റിക്കോണത്ത് മന്നാ വില്ലയില്‍ ബിനു ജോര്‍ജിന്റെ വീടിന് മുകളിലെ ഗോഡൗണില്‍ തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ തീ പടര്‍ന്ന വിവരമറിഞ്ഞ് പത്തനാപുരം അഗ്‌നിശമനസേനാനിലയത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തീ കെടുത്താനായില്ല. പിന്നീട് പുനലൂര്‍, കൊട്ടാരക്കര എന്നീ നിലയങ്ങളില്‍നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകള്‍കൂടി എത്തി തീ അണയ്ക്കുകയായിരുന്നു. ഗോഡൗണിലെ 80 ശതമാനത്തിലധികം ചെരുപ്പുകളും കത്തിനശിച്ചു.

Advertisement