സാമ്പത്തിക ഞെരുക്കത്തിനിടയിലും പരസ്യത്തിന് കോടികൾ പൊടിച്ചു സർക്കാർ

Advertisement

തിരുവനന്തപുരം. സാമ്പത്തിക ഞെരുക്കത്തിനിടയിലും പരസ്യത്തിന് കോടികൾ പൊടിച്ചു സർക്കാർ.രണ്ടാം പിണറായി സർക്കാർ പരസ്യ ഹോർഡിങ്ങുകൾക്ക് മാത്രം ചെലവഴിച്ചത് കോടികൾ. വിവിധ എജൻസികൾക്കായി നൽകിയത്
ആറരക്കോടി രൂപയ്ക്കടുത്ത്. 2021-22 സാമ്പത്തിക വർഷം ചെലവഴിച്ചത് 1,16,47,570

കെ റെയിൽ മുതൽ ക്ഷേമ പദ്ധതികൾ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്.14ഓളം സ്വകാര്യ കമ്പനികൾക്കാണ് കരാർ ലഭിച്ചത്.2022-23 ൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോർഡിങുകൾക്കായി ചെലവഴിച്ചത് 1,16,98,385 രൂപ.സ്വകാര്യ എജൻസികളുടെ എണ്ണം 22 ആയി ഉയർന്നു.2023-24 സാമ്പത്തിക വർഷം പരസ്യ ചെലവ് 2,56,16,598 രൂപയായി

നടപ്പ് സാമ്പത്തികവർഷത്തിലെ 7 മാസങ്ങൾക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികൾക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപ. അധികാരത്തിൽ മൂന്ന് വർഷവും 5 മാസവും പിന്നിടുമ്പോൾ പരസ്യം നൽകാൻ മാത്രം ചെലവിട്ടത് 6,41,94,223 രൂപ

Advertisement