അടിമാലിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച അടൂരിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ

Advertisement

ഇടുക്കി. അടിമാലിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ.അടിമാലി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധഏറ്റത്.അടൂരിൽ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ 45 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് അടിമാലിയിൽ നിന്ന് വിദ്യാർഥികൾ ആഹാരം കഴിച്ച സഫയർ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. സഫയർ ഹോട്ടലിനെതിരെ മുമ്പും സമാനമായ പരാതികൾ ഉയർന്നിരുന്നു.