സംസ്ഥാനത്ത് ഒരു വിഭാഗം റേഷൻ കട വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുന്നു. സെപ്റ്റംബർ, ഒക്ടോബർ,മാസത്തെ വേതന കുടിശ്ശിക ഉടൻ നൽകുക, കൊവീഡ് കാലത്ത് നൽകിയ കിറ്റ് കമ്മീഷൻ പൂർണ്ണമായും വിതരണം ചെയ്യുക , ഓണത്തിന് പ്രഖ്യാപിച്ച ഉത്സവകാല ബത്ത വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം. റേഷൻ കോ ഓർഡിനേഷൻ കമ്മറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുൻമ്പിൽ ധർണ്ണാ സമരം നടത്താനും വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ട്. അതേസമയം കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമരത്തിൽ നിന്നും വിട്ടുനിന്ന് കടകൾ തുറക്കും. സൂചന പണിമുടക്ക് അസ്ഥാനത്താണെന്നാണ് സംഘടനയുടെ വിശദീകരണം .