വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെ തുടർന്ന് റാബിസ് വാക്‌സിനെടുത്തപ്പോൾ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു

Advertisement

ആലപ്പുഴ: വളര്‍ത്തു മുയലിന്റെ കടിയേറ്റതിനെ തുടർന്ന് റാബിസ് വാക്‌സിനെടുത്തപ്പോൾ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു. തകഴി കല്ലേപ്പുറത്ത് ശാന്തമ്മ(63) ആണ് മരിച്ചത്. ഒക്ടോബര്‍ 21നായിരുന്നു വളര്‍ത്തു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ എടുത്തത്.
ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജി പ്രകടമായിരുന്നു. പിന്നീട് മറുമരുന്ന് നല്‍കി വാക്‌സിന്‍ എടുത്തെങ്കിലും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു.

ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്‌സിനും എടുത്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാന്തമ്മയുടെ മകള്‍ സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ശാന്തമ്മയുടെ ചെറുമകള്‍ മണിക്കുട്ടി(15) വീട്ടില്‍ എലിശല്യം മാറ്റാന്‍ വിഷംപുരട്ടി സൂക്ഷിച്ചിരുന്ന തേങ്ങാക്കൊത്ത് അറിയാതെ കഴിച്ച് മരിച്ചിരുന്നു. മാതാപിതാക്കള്‍ ശാന്തമ്മയുടെ ചികില്‍സക്കായി പോയ സമയമാണ് മണിക്കുട്ടിക്ക് ദുരന്തമുണ്ടായത്.