പണി പാളി…..കവുങ്ങ് ചതിച്ചാശാനേ….?

Advertisement

കവുങ്ങ് മുറിക്കാന്‍ നില്‍ക്കുന്ന ചെറുപ്പക്കാരും അവര്‍ക്ക് പറ്റിയ അബദ്ധവുമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. റോഡുവക്കില്‍ നിന്ന കവുങ്ങ് മുറിക്കുവാനായി രണ്ട് ചെറുപ്പക്കാര്‍ കാവല്‍ നില്‍ക്കുന്നു. റോഡിലൂടെ വാഹനങ്ങള്‍ വരുമ്പോള്‍ അപകട സൂചന നല്‍കുകയായിരുന്നു ലക്ഷ്യം .
അവരിരുവരുടെയും ബലത്തില്‍ കവുങ്ങ് വെട്ടിത്തുടങ്ങി.വെട്ടിയ തടി താഴെയ്ക്ക് പോരട്ടെ എന്ന ഭാവത്തോടെയായിരുന്നു ചെറുപ്പക്കാരുടെ നില്‍പ്.വെട്ടിയ കവുങ്ങിന്റെ പാതി മുറിഞ്ഞ ഭാഗം നിലയ്‌ത്തേക്ക്. അയ്യോ എന്ന് പറഞ്ഞ് അലറിതാഴേക്ക് വീഴുന്ന കവുങ്ങിന്‍ കഷ്ണം പിടിക്കാനായി ചെറുപ്പക്കാരുടെ പിന്നീടുള്ള ശ്രമം. കണ്ടും കേട്ടും നിന്നവര്‍ കവുങ്ങ് വീഴാറായപ്പോഴാണ് റോഡിലൂടെ ബൈക്കില്‍ പായുന്ന പോലീസുകാരെ കണ്ടത്. പിന്നെ എല്ലാ നിമിഷം കൊണ്ട് കഴഞ്ഞു.
സ്പീഡ് കുറച്ച് ആ റോഡിലൂടെ പോവുകയായിരുന്ന പൊലീസ് ഒട്ടും പ്രതീക്ഷിച്ചില്ല ഇതുപോലെ ഒരു പണി കിട്ടുമെന്ന്, കവുങ്ങ് വന്ന് വീണതാകട്ടെ പൊലീസിന്റെ തലയിലും. ബൈക്ക് തവിട് പൊടി. റോഡില്‍ തെറിച്ച് വീണ പൊലീസുകാര്‍ക്ക് പരിക്കുമേറ്റു. സിസിടിവി ദൃശ്യങ്ങളായി പ്രചരിക്കുന്ന വിഡിയോയില്‍ കവുങ്ങ് വീണ് കഴിഞ്ഞ് ആകെ പേടിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരെയും കാണാം.

Advertisement