തൃശ്ശൂരില്‍ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Advertisement

തൃശ്ശൂര്‍. ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 21 ഹോട്ടലുകൾക്ക് നോട്ടീസും നൽകി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മേയർ എം കെ വർഗീസ് അറിയിച്ചു
തൃശൂർ രാമവർമ്മപുരത്തെ ബേ ലീഫ്, നവ്യ റസ്റ്റോറന്റ്, കൊക്കാലയിലെ നാഷണൽ സ്റ്റോർ , പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, പടിഞ്ഞാറേ കോട്ടയിലെ കിങ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണം പിടികൂടിയത്. മാംസ വിഭവങ്ങളും സസ്യാഹാരവും പിടികൂടി ഉൾപ്പെടുന്നുണ്ട്. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നാല് സ്‌ക്വാഡുകൾ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും അഞ്ചു ഹോട്ടലുകൾക്ക് പിഴ അടപ്പിക്കുകയും ചെയ്തു. ആഴ്ചയിൽ രണ്ടുദിവസം ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന് മേയർ എം കെ വർഗീസ് .

പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലുകളുടെ പേര് എഴുതി തൃശൂർ കോർപ്പറേഷൻ മുന്നിൽ പ്രദർശിപ്പിച്ചു.

Advertisement