ഇതു പുതിയ മോഷണം, വ്യാപാരികള്‍ അമ്പരന്നു

Advertisement

കൊച്ചി. എയര്‍കണ്ടീഷണറില്‍നിന്നും വ്യാപകമായി ചെമ്പ് കമ്പി മോഷണം. ഇന്നലെ പുലർച്ചെ നൗക്കർ പ്ലാസയിലെ 4 കടകളിലെ എസികളിൽ നിന്നാണ് ചെമ്പ് കമ്പി മോഷണം പോയത് . മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കടവന്ത്ര പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് കടവന്ത്ര ജംഗ്ഷന് സമീപം നൗക്കർ പ്ലാസയിൽ നാല് കടകളിലായി ഏ സി പ്രവർത്തിക്കാത്തതായി കണ്ടെത്തിയത് . ചെമ്പ് കമ്പി നഷ്ടപ്പെട്ടത് മൂലമാണ് പ്രവർത്തിക്കാതിരുന്നതെന്ന് കണ്ടെത്തി. കെട്ടിടത്തിന് മുകളിലേക്ക് നാലംഗ സംഘം കയറി പോകുന്നതും ചെമ്പ് കമ്പി മോഷണം നടന്നതും തിരികെ ഇറങ്ങി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തം

രണ്ടാഴ്ചയ്ക്കു മുൻപേ ആസൂത്രിതമായി ആരംഭിച്ച കൊള്ളയാണെന്നും പ്രതികളെ ഉടൻ കണ്ടെത്തിയേ തീരുവെന്നും വ്യാപാരികൾ

സംഭവത്തിൽ കടവന്ത്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം . ഉടൻ പ്രതികളെ പിടികൂടാൻ സാധിക്കുമെന്നതാണ് പോലീസ് നൽകുന്ന വിശദീകരണം .

Advertisement