പാലക്കാട്. ഉപതിരഞ്ഞെടുപ്പിൽ 70.51 % പോളിങ്ങ്. സർവീസ്, ഹോം വോട്ടുകളുടെ കൂടി ചേർത്ത് അന്തിമ കണക്ക് വരുന്നതോടെ പോളിങ്ങ് ശതമാനത്തിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പോളിങ്ങ് ശതമാനത്തിൽ ഇടിവ് ഉണ്ടെങ്കിലും UDF , NDA , LDF മുന്നണികൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ബിജെപി ജയിക്കുമെന്ന് അവകാശപ്പെട്ട BJP സംസ്ഥാന അധ്യക്ഷൻ കെ
. സുരേന്ദ്രൻ LDF രണ്ടാം സ്ഥാനത്ത് എത്തുമെന്നും പ്രവചിച്ചിട്ടുണ്ട്.
ശക്തമായ ത്രികോണ മത്സര ചൂടിൻ്റെ പ്രതിഫലനമെന്നോണം
ആദ്യ മണിക്കൂറുകളിൽ പാലക്കാട്ടെ വോട്ടർമാർ വോട്ടെടുപ്പിനോട് ആവേശകരമായാണ് പ്രതികരിച്ചത്. എന്നാൽ പത്ത് മണിയോടെ പോളിങ്ങ് മന്ദഗതിയിലായി. ഉച്ചക്ക് ശേഷം വീണ്ടും ശക്തിപ്പെട്ടതോടെയാണ് 70.51% എന്ന നിലയിലേക്ക് ഉയർന്നത്. എങ്കിലും 2021 ലെ 75.27% – ക്കാൾ 5% ഓളം കുറവുണ്ട്. 194706 വോട്ടർമാരിൽ
137302 പേരാണ് വോട്ട് ചെയ്യാൻ എത്തിയത്. UDF ശക്തി കേന്ദ്രമായ പിരായിരി പഞ്ചായത്തിലെ പോളിങ്ങിൽ 2021- നെ അപേക്ഷിച്ച് ഏതാണ്ട്
7 ശതമാനത്തോളം കുറവുണ്ട്
എന്നാണ് പ്രാഥമിക വിവരം. പോളിങ്ങ് കുറഞ്ഞെങ്കിലും മുന്നണികളുടെ ആത്മവിശ്വാസത്തിൽ കുറവ് ഒന്നുമില്ല
.
പോളിങ്ങ് പൂർത്തിയായതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നു. വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ എന്നാണ് കെ സുരേന്ദ്രന്റെ എഫ് ബി പോസ്റ്റ്. ബിജെപി ജയം അവകാശപ്പെടുമ്പോൾ തന്നെ എൽഡിഎഫിനാണ് സുരേന്ദ്രൻ രണ്ടാം സ്ഥാനം പ്രവചിക്കുന്നത്.
എന്നാൽ എൽഡിഎഫ് ഒന്നാം സ്ഥാനത്തുതന്നെ എന്ന് പറയാതെ പറയുകയാണ് സുരേന്ദ്രൻ ചെയ്യുന്നതെന്നാണ്
സിപിഐഎമ്മിന്റെ പ്രതികരണം.
സർവീസ് ഹോം വോട്ടുകളുടെ വിവരം കൂടി ചേരുമ്പോൾ അന്തിമ പോളിംഗ് കണക്കിൽ ഇനിയും മാറ്റത്തിന് സാധ്യതയുണ്ട്