കൊച്ചി.കളമശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ആശങ്കനിറഞ്ഞ മണിക്കൂറുകള്‍ക്ക് ഒടുവില്‍ പുലര്‍ച്ചെ വാതകം നീക്കി. അപകടമൊഴിവാക്കി.
ഇന്നലെ രാത്രി 11 മണിയ്ക്ക് ഇരുമ്പനം ബി.പി.സി. എൽ പ്ലാന്റിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറി HMT ജംഗ്ഷനിൽ മറിയുകയായിരുന്നു. 18 Sൺ പ്രൊപിലീൻ ഗ്യാസായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.
പൊലീസെത്തി സ്ഥിതി ഗതികൾ വിലയിരുത്തി ബി.പി.സി എല്ലുമായി ആശയവിനിമയം നടത്തി. വൈകാതെ ബി.പി.സി.എൽ എമർജെൻസി റെസ്പോൺസ് ടീം സ്ഥലത്ത് എത്തി പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താൻ നീക്കം.
ക്രെയിൻ എത്തിച്ച് ടാങ്കർ ഉയർത്താനുള്ള ശ്രമം തുടങ്ങിയെങ്കിലും ഉയർത്തുന്നതിനിടയിൽ ടാങ്കറിൽ നിന്ന് വാതക ചോർച്ച കണ്ടത് ആശങ്കയയായി. ബി.പി.സി.എൽ ടെക്നിക്കൽ ടീമും ഫയർഫോഴ്സും എത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. ഗതാഗത നിയന്ത്രണത്തിന് പൊലീസിന് നിർദേശം നൽകി
അഞ്ചുമണിയോടെ വാതക ചോർച്ച പരിഹരിച്ചതായി ബി.പി.സി.എൽ അറിയിച്ചു. വൈകാതെ പൊലീസ് ഗതാഗതം പുനം സ്ഥാപിച്ചു. തൃശ്ശൂരിൽ നിന്നുള്ള ക്യാബിൻ എത്തിച്ച് കളമശ്ശേരിയിൽ നിന്ന് ടാങ്കർ ലോറി കൊണ്ടുപോകും.