2024 നവംബർ 21 വ്യാഴം 10.35 AM
മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താൻ ഡിജിപിക്ക് അധികാരം നൽകി ഹൈക്കോടതി.
2022 ൽ മന്ത്രി മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബൈജു നോയൽ നൽകിയ പരാതിയിൽ കീഴ്ക്കോടതി വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഇപ്പോൾ ഉത്തരവിട്ടത്.
അന്തരിച്ച നടൻ മേഘനാഥൻ്റെ സംസ്കാരം ഉച്ചയ്ക്ക് 2 ന് ഷൊർണ്ണൂരിൽ.
ത്സാർഖണ്ടിൽ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേർ മരിച്ചു.നിരവധി പേർക്ക് പരിക്ക്.
താമരശ്ശേരിയിലെ ബേക്കറി ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. ദൃശ്യം ലൈവ് ആയി അയച്ചു.
വടക്കൻ ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം
യു പിയിലെ ത്സാൻസിയിലെ ആശുപത്രിയിലെ തീപിടുത്തത്തിൽ 3 കുട്ടികൾ കൂടി മരിച്ചു.ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി.
ഈ മാസം 15നാണ് കുട്ടികളുടെ ഐസിയുവിൽ തീപിടുത്തമുണ്ടായത്. കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു.
അമരൻ സിനിമയിൽ തൻ്റെ ഫോൺ നമ്പർ ഉപയോഗിച്ചതുമൂലം മനസമാധാനം നഷ്ടപ്പെട്ടന്ന് വിദ്യാർത്ഥി, നഷ്ടപരിഹാരം തേടി നോട്ടീസയച്ചു.