കളമശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർ സംഭവത്തില്‍ ഒഴിവായത് വൻ ദുരന്തം

Advertisement

കൊച്ചി. കളമശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർ സംഭവത്തില്‍ ഒഴിവായത് വൻ ദുരന്തം. 20ടണ്‍ വാതകം കൊണ്ടുപോകുന്നതില്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ല, ടാങ്കർ ഡ്രൈവറുടെ അമിതവേഗതയാണ് അപകടത്തിന് കാരമെന്നാണ് ആക്ഷേപം .സംഭവത്തിൽ ബിപിസിഎൽ അന്വേഷണം പ്രഖ്യാപിച്ചു

ഇരുമ്പനം ബിപിസിഎൽ പ്ലാന്റിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറിയാണ് കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ ഇന്നലെ രാത്രി 11 മണിയോടെ മറിഞ്ഞത്.പ്രാഥമിക പരിശോധനയിൽ ചോർച്ചയില്ലെന്ന് എമർജൻസി റെസ്പോൺസ് ടീം ഉറപ്പുവരുത്തി എങ്കിലും
മണിക്കൂറുകൾ നീണ്ട ശ്രമത്തിൽ ടാങ്കർ ഉയർത്തുന്നതിനിടയിൽ പ്രോപ്പലീൻ ഗ്യാസ് ചോർന്നത് ആശങ്കയ്ക്ക് ഇടയാക്കി.അപകട സ്ഥലത്ത് എത്തിയ ബിപിസിഎൽ അധികൃതരാണ് വാതക ചോർച്ച പരിഹരിച്ചത്.

പുതുതായി ഗതാഗത പരിഷ്കരണം ഏർപ്പെടുത്തിയ എച്ച്എംടി ജംഗ്ഷനിൽ വെച്ചാണ് ടാങ്കർ നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ ഡ്രൈവറുടെ ക്യാബിൻ പൂർണമായും തകർന്നു.ഇരുമ്പനത്ത് നിന്ന് എത്തിച്ച മറ്റൊരു ക്യാബിൻ ടാങ്കറിൽ ഘടിപ്പിച്ചാണ് ഇരുമ്പനത്തെ ബിപിസിഎൽ റിഫൈനറിയിലേക്ക് എത്തിച്ചത്.20 ടൺ പ്രോപ്പലീൻ ഗ്യാസ് റോഡ് മാർഗ്ഗം കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചോ എന്ന് ബിപിസിഎലിന്റെ ഫാക്ടറി ആൻഡ് ബോയിലേഴസ് യൂണിറ്റ് അന്വേഷിക്കും.ദീർഘദൂര സർവീസ് നടത്തുന്ന ടാങ്കറിൽ ഡ്രൈവറെ കൂടാതെ മറ്റു ജീവനക്കാർ ഇല്ലാതിരുന്നതും ഗുരുതര വീഴ്ചയാണ്.ടാങ്കറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് വ്യക്തമാക്കി

Advertisement