സജി ചെറിയാന്റെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവ് സംശയിക്കാമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി നടത്തിയത് ഗുരുതര പരാമർശങ്ങൾ. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ ഉത്തരവ്. കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്

മന്ത്രിയുടെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. ഇതിന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ ശരിവെച്ചു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം

ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നത് തടഞ്ഞുള്ള നാഷണൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നാണ് നേരത്തെ കോടതി പറഞ്ഞത്. പ്രസംഗത്തിൽ ഭരണഘടന ലംഘനമില്ലെന്ന പോലീസിന്റെ അന്തിമ റിപ്പോർട്ട് റദ്ദാക്കി അന്വേഷണം സിബിഐക്ക് കൈമാരണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.