കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

Advertisement

ആലപ്പുഴ.കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. പുന്നപ്ര തെക്ക് പഞ്ചായത്ത് നന്തികാട് വെളി കബീറിൻ്റെ മകൻ 17 വയസുകാരൻ ഹുസൈനെയാണ് കാണാതായത്. പുന്നപ്ര വാവക്കാട് പൊഴി കടപ്പുറത്താണ് കാണാതായത്. തിരയിൽ മുങ്ങിയ മറ്റ് 3 സുഹൃത്തുക്കളെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ ഹുസൈനായി
പുന്നപ്ര പോലീസും തോട്ടപ്പള്ളി തീരദേശ പോലീസും ചേർന്ന് തിരച്ചിൽ നടത്തുന്നു.

അതിനിടെ ചെറായി ബീച്ചിൽ ബീഹാർ സ്വദേശികളായ വിദ്യാർഥികൾ തിരയിൽപ്പെട്ടു. കടലിൽ കുളിക്കുന്നതിനിടെയാണ് സംഭവം.

കുസാറ്റിൽ പഠിക്കുന്ന 8 അംഗ സംഘം വിദ്യാർത്ഥികളിൽ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ ആശുപത്രിയലേക്ക് മാറ്റി. ഒരാളെ കണ്ടുകിട്ടിയിട്ടില്ല.