ദേശീയപാത നീലിപാറയിൽ കാർ യാത്രക്കാരെയും കാറും തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ

FILE PIC
Advertisement

തൃശൂർ. ദേശീയപാത നീലിപാറയിൽ കാർ യാത്രക്കാരെയും കാറും തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ.തൃശ്ശൂർ എരുമപ്പെട്ടി സ്വദേശി സിനീഷ്, പട്ടാമ്പി സ്വദേശി സജു എന്ന സജീഷ്, കുന്നംകുളം സ്വദേശി ഷിബു എന്ന ഷിബു സിംഗ് എന്നിവരാണ് പിടിയിലായത്.ഇതോടെ പിടിയിലായയുടെ എണ്ണം 6 ആയി.സംഭവത്തിൽ 10ൽ അധികം പേരുള്ളതായാണ് വടക്കഞ്ചേരി പോലീസ് പറയുന്നത്.

സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജതമാക്കി.കഴിഞ്ഞ 14നാണ് ദേശീയപാതയിൽ സിനിമാ സ്റ്റൈലിൽ കാർ തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞത്. കാറിനകത്ത് പണം പ്രതീക്ഷിച്ചായിരുന്നു പ്രതികൾ തട്ടിക്കൊണ്ടു പോകൽ നടത്തിയത്

Advertisement