പാലില്‍മായം,സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Advertisement

കാസർഗോഡ്. നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്കൂളിലെ എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കാസർഗോഡ് ജനറൽ ആശുപത്രി, ചൈത്ര ഹോസ്പിറ്റൽ, ഇ കെ നായനാർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി 35 ഓളം കുട്ടികൾ ചികിത്സയിലാണ്. മൂന്നുമണിയോടുകൂടി സ്കൂളിൽനിന്ന് വിതരണം ചെയ്ത പാൽ കുടിച്ചതോടെയാണ് കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടതെന്ന് രക്ഷിതാക്കൾ പറയുന്നു. പാലിന് രുചി വ്യത്യാസം ഉണ്ടായതായി കുട്ടികൾ പരാതിപ്പെട്ടതോടെ ഇത് രുചിച്ചു നോക്കി എന്നും പാല് പഴകിയതാണെന്ന് തോന്നിയെന്നും അധ്യാപികയും വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. അടുത്തുള്ള സൊസൈറ്റിയിൽ നിന്ന് വിതരണം ചെയ്യപ്പെട്ട പാലിലാണ് ഭക്ഷ്യവിഷബാധ എന്ന സംശയമുള്ളത്.

Advertisement