എം മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ നൽകിയ പീഢന പരാതി പിൻവലിക്കുന്നതായി പരാതിക്കാരി

Advertisement

കൊച്ചി: എം മുകേഷ് എംഎൽഎ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആലുവാ സ്വദേശിനിയായ നടി നൽകിയിരുന്ന പീഢന പരാതി പിൻവലിക്കുന്നു. ഡിഐജി പൂങ്കുഴലിക്ക് മുന്നിൽ പരാതി പിൻവലിക്കുന്നതിനുള്ള അപേക്ഷ നൽകുമെന്ന് നടി പറഞ്ഞു. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്നും തൻ്റെ ഭാഗങ്ങൾ കേൾക്കുന്നില്ലെന്നും നടി ആരോപിച്ചു.സർക്കാരും പോലീസും ഒത്തുകളിക്കുന്നതായും, തനിക്കെതിരായ കേസിൽ ഏകപക്ഷീയമായ നിലപാടാണന്നും നടി വെളിപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ്സുകൾ അന്വേഷിക്കുകയായിരുന്നു. മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു തുടങ്ങി ഏഴ് പേർക്കെതിരെയായിരുന്നു ആലുവ സ്വദേശിയായ നടി പരാതി നൽകിയത് .മുകേഷ് മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി.

Advertisement