കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Advertisement

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യ ശ്രീ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിയോട് കൂടിയാണ് കരിവെള്ളൂരില്‍ നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്.

കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ കരിവെള്ളൂര്‍ പലിയേരി സ്വദേശിനിയായ ദിവ്യ ശ്രീയെ ഭര്‍ത്താവ് രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യ ശ്രീ തല്‍ക്ഷണം മരിച്ചു. ഏറെക്കാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യ ശ്രീ.

ആക്രമണത്തില്‍ ദിവ്യ ശ്രീയുടെ പിതാവ് വാസുവിനും ഗുരുതരമായി പരിക്കേറ്റു. വാസുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .

Advertisement