തീര്‍ത്ഥാടന തിരക്ക് തുടരുന്നു, ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെ

Advertisement

ശബരിമല. തീര്‍ത്ഥാടന തിരക്ക് തുടരുന്നു. മണ്ഡലകാലം തുടങ്ങി ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെ. 77000 ഭക്തര്‍ ദര്‍ശനം നടത്തി. ഇന്ന് ഉച്ചവരെ സന്നിധാനത്ത് എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 30000 കടന്നു. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തും

മണ്ഡലകാല തീര്‍ത്ഥാടനം ഒരാഴ്ച പിന്നിടുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് . ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയാണ്, 77026 പേര്‍. ആദ്യ ഏഴ് ദിവസം നാലര ലക്ഷം തീര്‍ത്ഥാകരാണ് ശബരിമലയില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ സ്‌പോട്ട് ബുക്കിംഗ് രജിസ്‌ട്രേഷനും ഇന്നലെയായിരുന്നു. 9254 പേരാണ് സ്‌പോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തിയത്.
തിരക്ക് വര്‍ദ്ധിക്കുമ്പോഴും ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നില്ല

ആധാര്‍ കാര്‍ഡില്ലാത്തവരെ സന്നിധാനത്ത് തുടരാന്‍ പൊലീസ് അനുവദിക്കില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടാല്‍ അറസ്റ്റ് ചെയ്യുവാനാണ് തീരുമാനം. തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു തുടങ്ങിയതോടെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചു കോടിയില്‍പരം രൂപയുടെ അധിക വരുമാനവും ഉണ്ടായിട്ടുണ്ട്

Advertisement