കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട

Advertisement

കോഴിക്കോട്. നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘമാണ് 102 ഗ്രാം എം.ഡി എം എ യുമായി പിടിയിലായത്.കൊടുവള്ളി കോട്ടൂർ വയലങ്കര വീട്ടിൽ സഫ്താർ ഹാഷ്മി, മങ്ങാട് അത്തിക്കോട്ട് വീട്ടിൽ റഫീഖ് എന്നിവരെയാണ് നടക്കാവ് പൊലിസ് അറസ്റ്റു ചെയ്തത്. ബംഗളൂരുവിൽ നിന്ന് ചില്ലറ വിൽപ്പനക്കായി ലഹരിമരുന്ന് എത്തിച്ചിരുന്നത്.ഇഖ്റ ആശുപത്രിയ്ക്ക് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിൽ നിന്ന് ലഹരിമരുന്ന് വിൽപ്പന നടത്തിയ 60,000 രൂപയും പൊലിസ് കണ്ടെത്തി.

Advertisement