യുവാവ് ട്രയിൻ തട്ടി മരിച്ച നിലയിൽ

Advertisement

കൊയിലാണ്ടി . പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍.വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement