പോലീസ് ഉദ്യോഗസ്ഥന് എതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Advertisement

കോഴിക്കോട്. പോലീസ് ഉദ്യോഗസ്ഥന് എതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശി പ്രവീഷ് ആണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നത്തിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.

ഈ വീഡിയോ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ച ശേഷമാണ്, രാമനാട്ടുകര സ്വദേശിയായ പ്രവീഷ് ജീവനൊടുക്കിയത്. ഫറോക്ക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ജിതേഷിനെതിരെയാണ് പ്രവീഷിന്റെ ആരോപണം.

ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രവീഷിന്റെ കുടുംബം ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥൻ ഉപദ്രവിക്കുന്നതായി പ്രവീഷ് തന്നോട് പറഞ്ഞിരുന്നതായി സുഹൃത്ത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Advertisement