പാഷാണം വര്‍ക്കി പരസ്യവും നീലപ്പെട്ടി വിവാദവും സിപിഎം കാലത്തിനൊത്ത് ഇനിയും വളര്‍ന്നില്ലേ

Advertisement

പാലക്കാട്. കോൺഗ്രസ് വിമതനെ പുറത്ത് ചാടിച്ച് സ്ഥാനാർഥി ആക്കിയിട്ടും തുടര്‍ച്ചയായി ഉടായിപ്പുവേലകളും ഇറക്കിയിട്ടും പാലക്കാട് മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം സ്ഥാനത്തായി പോയത് സിപിഎം ന് വലിയ തിരിച്ചടിയാണ്. ഒറ്റരാത്രികൊണ്ട് മറുകണ്ടം ചാടിയയാളെ മത്സരിപ്പിച്ചത് തിരിച്ചടിയായോയെന്ന ചർച്ചകളും പാര്‍ട്ടി ഇത്തരത്തിലാണോ പ്രചരണം നടത്തേണ്ടതെന്ന ചിന്തകളും പാർട്ടിക്കുള്ളിലുണ്ട്. വിവാദ ആത്മകഥയിൽ ഇ.പി. ജയരാജൻ സരിനെ തള്ളിപ്പറഞ്ഞത് അണികളെ സ്വാധീനിച്ചോ എന്നതും പരിശോധനാ വിഷയമാകും.

ശക്തമായ ത്രികോണ മത്സരം നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും
വീണ്ടും മൂന്നാം സ്ഥാനത്തേക്ക് വീണു എന്നതാണ് പാലക്കാട് CPIM നേരിടുന്ന ദുരവസ്ഥ. പ്രതികൂല മണ്ഡലം, പ്രതികൂല രാഷ്ട്രീയം എന്നതാണ് ഈ പരിതാപകരമായ സ്ഥിതിക്ക് CPIM നിരത്തുന്ന കാരണം. എന്നാൽ ബിജെപിയെ എതിർത്ത് UDF മിന്നുന്ന വിജയം നേടിയത് പാർട്ടിയുടെ ഉത്തരം മുട്ടിക്കുന്നു.
കഴിഞ്ഞ നിയമസഭാ , ലോകസഭ
തിരഞ്ഞെടുപ്പുകളേക്കാൾ അൽപ്പം വോട്ട് കൂട്ടാനായി എന്നത് മാത്രമാണ് ആശ്വാസം പകരുന്ന കാര്യം. രണ്ടാം സ്ഥാനത്ത് എത്തുമെന്ന ഉറച്ച വിശ്വാസം യാഥാർത്ഥ്യം ആകാത്തത് വമ്പൻ തിരിച്ചടിയായി. നഗരത്തിലെ
മോശം പ്രകടനം ആവർത്തിച്ച LDF , ശക്തികേന്ദ്രങ്ങളായ കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും ആഗ്രഹിച്ച ഭൂരിപക്ഷം നേടിയില്ല. അതോടെയാണ് 2090 വോട്ടി
രണ്ടാം സ്ഥാനം നഷ്ടമായത്. സ്ഥാനാർത്ഥി നിർണയം പാളിയതാണോ ഈ തിരിച്ചടിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നവർ ഉണ്ട്. കോൺഗ്രസിൽ നിന്ന് കാലുമാറി വന്ന സരിനെ അണികൾ സ്വീകരിച്ചോയെന്ന സംശയമാണ് ഇതിന് അടിസ്ഥാനം. എന്നാൽ നേതൃത്വം അത് തള്ളിക്കളയുന്നു. സരിൻ സ്ഥാനാർഥിയായി വന്നിരുന്നില്ല എങ്കിൽ പ്രകടനം ഇതിലും മോശമാകുമെന്നാണ് പ്രതികരണം. പ്രചാരണത്തിൻ്റെ അവസാന ഘട്ടത്തിൽ വന്ന ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദവും തിരിച്ചടിക്ക് വഴിവെച്ചോയെന്ന് സംശയമുണ്ട്. സരിനെ ഇകഴ്ത്തുന്ന ഇപിയുടെ പരാമർശം ഇടത് വോട്ടർമാരിൽ ഉണ്ടാക്കിയെന്ന് സംശയിക്കുന്നവർ ഉണ്ട്.

നീല പെട്ടി കേന്ദ്ര കഥാപാത്രമായ കള്ളപ്പണ വിവാദം തിരിച്ചടിച്ചോ എന്നതും ചർച്ചയാണ്. മുതിർന്ന
നേതാവ് എൻ. എൻ.കൃഷ്ണദാസ്
തന്നെ പെട്ടി വിവാദത്തെ പരസ്യമായി തള്ളി പറഞ്ഞിരുന്നു. വോട്ടെടുപ്പിന്റെ തലേന്ന് വന്ന വിവാദ പരസ്യവും പ്രതികൂലം ആയെന്ന് വിമർശനം ഉണ്ട്. ഇതെല്ലാം വരുംദിവസങ്ങളിൽ സിപിഐഎമ്മിൽ ചർച്ചയാകും. പഴയകാലത്തെ പോലെയല്ല പാര്‍ട്ടി അടുത്ത കാലത്ത് നേരിട്ട എല്ല തിരഞ്ഞെടുപ്പുകളിലും ഏതെങ്കിലും ഉടായിപ്പുവേലകള്‍ ഇറക്കി പൊളിഞ്ഞുപോയിട്ടുണ്ട്. പഴയപോലെയല്ല അതൊക്കെ നിരന്തരം ചര്‍ച്ചയിലെത്തുകയാണിപ്പോള്‍.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here