ഒരവസരം കൂടി തട്ടിമറിച്ചു,ബിജെപിയില്‍ പൊട്ടിത്തെറി

Advertisement

കൊച്ചി. പാലക്കാട്ടെ അപ്രതീക്ഷിതപരാജയത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി,ദേശീയകൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പരസ്യപ്രതികരണങ്ങള്‍ക്ക് തുടക്കമിട്ടു,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പിഴച്ച സംസ്ഥാനനേതൃത്വത്തിനും കെ സുരേന്ദ്രനുമെതിരെയാണ് പടയൊരുക്കം..ഇങ്ങനെ പോയാല്‍ നഗരസഭാ ഭരണം കൈവിട്ടുപോകുമെന്നാണ് ജില്ലയിലെ ഒരു വിഭാഗം പറയുന്നത്


ദേശീയ നേതാക്കളില്‍ തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരും അണികളും അനുഭാവികളും വരെ പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തി തുടങ്ങി,കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നയിച്ചിട്ടും എങ്ങനെ ഇത്രവലിയ തോല്‍വി ഉണ്ടായെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം,ശോഭ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെയെന്ന് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഇന്നലെ തന്നെ തുറന്നടിച്ചിരുന്നു

തോല്‍വിയെക്കുറിച്ച് വിശദമായി പഠിക്കുമെന്ന് സി കൃഷ്ണകുമാറും ജില്ലാ നേതൃത്വവും വ്യക്തമാക്കുമ്പോഴും പാര്‍ട്ടിക്കുളളില്‍ വലിയ ആഭ്യന്തരകലഹത്തിന് പാലക്കാട്ടെ തോല്‍വി വഴിവെക്കുമെന്നുറപ്പ്,ശോഭയെ പരിഗണിക്കാതിരുന്നതും സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കി വിട്ടതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.നഗരസഭയിലെ വോട്ടുചോര്‍ച്ചയിലാണ് ബിജെപി ക്യാമ്പ് വിറങ്ങലിച്ചത്,അടിയന്തര അഴിച്ചുപണികള്‍ ഉണ്ടായില്ലെങ്കില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്. കേരളത്തില്‍ ബിജെപി വേണോ കെ സുരേന്ദ്രന്‍ വേണോ എന്ന ചോദ്യം കേന്ദ്ര നേതൃത്വത്തിനുമുന്നിലെത്തുമെന്ന് ഉറപ്പായി.

Advertisement