തൊഴിൽ തട്ടിപ്പിന് ഇരയായ പേരാമ്പ്ര സ്വദേശി കംബോഡിയയിൽ ജയിലില്‍

Advertisement

കോഴിക്കോട്.തൊഴിൽ തട്ടിപ്പിന് ഇരയായ പേരാമ്പ്ര സ്വദേശി കംബോഡിയയിൽ കുടുങ്ങി. പേരാമ്പ്ര കൂത്താളി സ്വദേശി രാജീവനാണ് കുടുങ്ങിയത്. തായ്‌ലൻഡിൽ ജോലി ശരിയാക്കാം എന്ന് പറഞ്ഞ് സമീപിച്ച ഒരു സംഘം, രാജീവനെ കംബോഡിയയിൽ എത്തിക്കുകയായിരുന്നു. രാജീവനിൽ നിന്ന് 1.84 ലക്ഷം രൂപയും കൈക്കലാക്കി

ഓൺലൈൻ തട്ടിപ്പ് കമ്പനിയിലാണ് ജോലി എന്നറിഞ്ഞതോടെ രാജീവൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ജയിലിൽ അകപ്പെടുകയായിരുന്നു വത്രേ.ഈ മാസം 14 ന് രാജീവൻ വീട്ടിലേക്ക് വിളിച്ചിരുന്നതായും അവശൻ ആണെന്ന് അറിയിച്ചിരുന്നതായും മകൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും കുടുംബം പരാതി നൽകി

കുടുംബത്തിൻറെ പരാതിയിൽ രാജീവനെ കൊണ്ടുപോയ രണ്ടുപേർക്കെതിരെ പെരുവണ്ണാമുഴി പോലീസ് കേസെടുത്തു. മുരളി, ജോജി എന്നിവരുടെ പേരിലാണ് വഞ്ചന കുറ്റത്തിന് കേസെടുത്തത്

Advertisement