പാലക്കാട് നിയമസഭ സീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച് കയറിയതോടെ കോൺഗ്രസിൽ യുവനിര കൂടുതൽ ശക്തമാവുകയാണ് . കോൺഗ്രസിന്റെ പുതു തലമുറ നേതാക്കളിൽ ഏറ്റവും കരുത്തനെന്ന പേര് പാലക്കാട് വിജയത്തോടെ ഷാഫി നേടി.
പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും പാലക്കാട് എംപിയായ വി കെ ശ്രീകണ്ഠന്റെയും എതിർപ്പുകളെയും മറികടന്നാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി എത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പാലക്കാട് ഡിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ തന്റെ പിൻഗാമിയായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന ഷാഫിയുടെ നിർദ്ദേശം കോൺഗ്രസ് നേതൃത്വത്തിന് നടപ്പാക്കേണ്ടി വന്നു. എതിർപ്പുകളെയെല്ലാം കാറ്റിൽ പറത്തിയാണ് കനത്ത മത്സരം കാഴ്ചവെച്ച് 18,669 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുന്നത്.
അത്ര എളുപ്പമായിരുന്നില്ല ഷാഫിക്കും രാഹുലിനും പാലക്കാട് എന്ന കടമ്പ. പാർട്ടിക്ക് അകത്ത് നിന്ന് തന്നെയുണ്ടായ വെല്ലുവിളിക്കൊപ്പം ഉപതിരഞ്ഞെടുപ്പിൽ ഉടനീളം ഉണ്ടായ വിവാദങ്ങളും പാർട്ടിക്ക് നേരിടേണ്ടി വന്നിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാഫി പറമ്പിൽ കോൺഗ്രസിലേക്ക് എത്തുന്നത്. 2011 ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് പാലക്കാട് നിന്ന് ഷാഫി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. . ഈ കാലഘട്ടങ്ങളിൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് എത്തിയ മറ്റ് യുവ നേതാക്കളെക്കാൾ പാർട്ടിയിൽ ശക്തനാവാൻ ഷാഫി പറമ്പിലിന് കഴിഞ്ഞു. കോൺഗ്രസിന്റെ സൈബർ മുഖമായി മാറി അണികൾ ആഘോഷമാക്കിയിരുന്ന വിടി ബൽറാമിന് തൃത്താല തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടതോടെ മുമ്പുണ്ടായിരുന്ന സ്വാധീനം കുറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും നേരിടുന്ന ആക്ഷേപങ്ങല്‍ക്ക് മറുപടിയും മരുന്നുമാണ് യുവനേതാക്കളുടെ വിജയം. പരസ്യമായി ഗ്രൂപ്പുകളിക്കുന്ന കടല്‍ക്കിഴവന്മാര്‍ക്ക് കീഴിലല്ല പാര്‍ട്ടി എന്ന തോന്നല്‍ നിഷ്പക്ഷര്‍ക്കും അനുഭാവികള്‍ക്കും ആവേശമാകുന്നു. പുറത്തേക്ക് മാത്രമല്ല അകത്തേക്കും തൊടുത്ത മൂര്‍ച്ചയേറിയ അമ്പാണ് രാഹുല്‍. അടുത്ത തിരഞ്ഞെടുപ്പുകൂടി ഇത്തരത്തില്‍ യുവനിരയെ ആശ്രയിച്ചാല്‍ കോണ്‍ഗ്രസിന് നിരാശപ്പെടേണ്ടി വരില്ലെന്ന സന്ദേശം ഈ വിജയത്തിലുണ്ട്.
അഞ്ച് വര്‍ഷത്തെ ഇടവേളകളില്‍ അധികാരമില്ലെങ്കിലും കരുത്തരായി തുടരുന്ന കടല്‍ക്കിഴവന്‍ പവര്‍ബ്രോക്കര്‍മാരെപ്പോലെ പണത്തിന്‍റെയും അതില്‍നിന്നും ഉണ്ടാക്കുന്ന സ്വാധീനത്തിന്‍റെയും ബലത്തില്‍ സീറ്റ് വിലപേശിയെടുക്കുന്നതിനു പകരം പ്രവര്‍ത്തനമികവും പോരാട്ടശേഷിയും കൈമുതലാക്കിയാണ് ഏറ്റവും മോശം കാലാവസ്ഥയില്‍ വളര്‍ന്നുവന്ന രാഹുലിനെപ്പോലെയുള്ള നേതാക്കള്‍ ജനങ്ങള്‍ക്കുമുന്നിലെത്തുന്നതെന്നതാണ് കാണേണ്ടത്. അത് ജനം അംഗീകരിക്കുമെന്നത് തെളിഞ്ഞതോടെ ഇനി യുവാക്കള്‍ക്ക് പരസ്പരം പോരടിച്ച് ഭരണം നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോട് വിരല്‍ ചൂണ്ടാം . ഒപ്പം സിപിഎം അടക്കം എതിര്‍ ചേരിയിലെ അധികാരം കയ്യടക്കിയ വാര്‍ദ്ധക്യങ്ങളോട് ആത്മവിശ്വാസത്തോടെ പോരാടാം