കിണറ്റിൽ വീണ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Advertisement

കല്ലൂർക്കാട് – പൈങ്ങോട്ടൂർ, കുളപ്പുറം  ഞാറൂംകണ്ടത്തിൽ വീട്ടിൽ അജയ് തോമസിനെയാണ്(27) കിണറ്റിൽ നിന്നും അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.ഞായറാഴ്ച രാത്രി പന്ത്രണ്ടരക്കാണ് സംഭവം.ജോസ് വ രികത്തിന്റെ ഉടമസ്ഥതയിലുള്ള ആൾ മറയില്ലാത്ത 30 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്. നടന്നു പോകുമ്പോൾ അബദ്ധത്തിൽ  കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ കിണറ്റിൽ നിന്നും അജയ് തോമസിനെ കരക്ക് ക യറ്റാൻ ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. നാട്ടുകാർ കല്ലൂർക്കാട് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നോബിളിന്റെ നേതൃത്വത്തിൽ സേന എത്തുകയും കയറിന്റെയും റെസ്ക്യൂ നെറ്റ് ന്റെയും സഹായത്താൽ അതി സാഹസീകമായി ആളിനെ കിണറ്റിൽ നിന്നും പുറത്ത് എത്തിക്കുകയുംചെയ്തു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്‌, പ്രമോദ്, മണികണ്ഠൻ, സഞ്ജു,, വിഷ്ണു, നിഷാദ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ജിജോ ഫിലിപ്പ്, സിനോജ് ഹോം ഗാർഡ് സു രേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

Advertisement