തിരുവനന്തപുരം. മാധ്യമ വാർത്തകളില്‍ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ. ലൈംഗിക ചുവയുള്ള തലക്കെട്ടുകളും. സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധത്തിലുള്ള പ്രയോഗങ്ങളും തിരുത്തണമെന്ന് വനിതാ കമ്മീഷൻ ശുപാർശ.
വാർത്താവതരണത്തിന്റെ ലിംഗ വിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗരേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മ എന്നു വിളിക്കുന്നത് തിരുത്തണമെന്നും ഏതു തൊഴില്‍ മേഖലയില്‍ ആയാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്ബോള്‍ ‘വളയിട്ട കൈകളില്‍ വളയം ഭദ്രം’ എന്നിങ്ങനെ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കണം എന്നും നിർദ്ദേശം.
പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിൻ്റെ പരിഗണനകള്‍ സ്ത്രീപദവിയുടെയും അതിൻ്റെ മാന്യതയുടെയും മുൻപില്‍ അപ്രസക്തമാണ്. സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ കുഴപ്പത്തിലാകുമ്ബോള്‍ ‘പെണ്‍ ബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന വിധത്തിലുള്ള അവതരണങ്ങളും ഒഴിവാക്കണം.
‘ഒളിച്ചോട്ട’ വാർത്തകളില്‍ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകൻ്റെകൂടെ ഒളിച്ചോടി’ എന്നരീതിയില്‍ സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള വാർത്താ തലക്കെട്ടുകള്‍ പാടില്ല. പാചകം, വൃത്തിയാക്കല്‍, ശിശുസംരക്ഷ ണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷൻ്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീ കരണവും ശരിയല്ല.
‘സെക്സി ഷറപ്പോവ’ പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടു കള്‍ ഒഴിവാക്കണം. ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇവ ലഭ്യമാക്കണമെന്നും കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ശുപാർശകള്‍ സഹിതം ഇക്കാര്യം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.
ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്‌ധർ, ഭാഷാവിദഗ്‌ധർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറുമാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്‌ധർ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാർശയില്‍ പറയുന്നു.
Home News Breaking News വീട്ടമ്മയൊന്നും ഇനി വേണ്ട |വാർത്തകളിലെ ലിംഗ വിവേചന സങ്കുചിത്വം മാറണമെന്ന് വനിതാ കമ്മീഷൻ