ശബരിമല റോഡിലെ വഴിമുടക്കി ജെസിബിക്ക് ശാപമോഷം

Advertisement

ശബരിമല. പമ്പയിൽ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള സ്വാമി അയ്യപ്പൻ റോഡിൽ വർഷങ്ങളായി വഴിമുടക്കിതുരുമ്പെടുത്ത് നശിച്ച് കിടക്കുന്ന ജെസിബി നീക്കാന്‍ നടപടി. പരമ്പരാഗത പാതയും സ്വാമി അയ്യപ്പൻ റോഡും സംഗമിക്കുന്ന മരക്കൂട്ടത്തിന് സമീപമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ജെസിബി കാലങ്ങളായി മലകയറുന്നവർക്ക് തടസ്സമായി കിടന്നിരുന്നത്. ഈ വഴിയിൽ കൂടിയാണ് സന്നിധാനത്തേക്ക് സാധനങ്ങളുമായി ട്രാക്ടറുകളും, നടന്ന് മലകയറു വാൻ കഴിയാത്ത സ്വാമിമാരെയും ചുമന്നു കൊണ്ടുള്ള ഡോളികളും കൂടാതെ, മല കയറുന്ന അയ്യപ്പന്മാരും സന്നിധാനത്തേക്ക് പോകുന്നത്. മണ്ഡലകാലത്ത് ഈ ജെസിബി അവിടെ നിലയുറപ്പിച്ചിട്ടുള്ളത് കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ദേവസ്വം അധികൃതരോടും, മറ്റും പരാതികളും, നവമാധ്യമങ്ങളിൽ വാർത്തകൾ ആകുകയും ചെയ്തിട്ടും ജെ സി ബി നീക്കം ചെയ്യുന്നതിന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കൊല്ലം ശാസ്താംകോട്ട സ്വദേശി പൊതുപ്രവര്‍ത്തകനായ എസ് ദിലീപ് കുമാർ ഈ വിഷയം മുഖ്യമന്ത്രിക്ക് പരാതിയായി 1-4-2024 നൽകുകയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോഡ് ജെസിബി എത്രയും പെട്ടെന്ന് അവിടെ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. എന്നാൽ ദേവസ്വം ബോർഡ് തുടർനടപടികൾ കൈക്കൊള്ളാത്തതിനാൽ എസ് ദിലീപ് കുമാർ വീണ്ടും ഈ വിഷയം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും, റാന്നി ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
ഈ ജെസിബി തകരാറിലായി കിടക്കുകയാണെന്നും പിഡബ്ല്യുഡി യെ കൊണ്ട് ഇതിന്റെ വില നിശ്ചയിച്ചിട്ടുണ്ടെന്നും 15-10-2024 ന് മുൻപായി ലേലം നടത്തി അവിടെ നിന്നും നീക്കം ചെയ്യുന്നതാണെന്നും ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയർ രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here