പെരുന്തൽമണ്ണയിലെ സ്വർണകവർച്ച പ്രതികൾ നടപ്പിലാക്കിയത് രണ്ട് വർഷം നീണ്ട ആസൂത്രണത്തിന് ശേഷം

Advertisement

മലപ്പുറം. പെരുന്തൽമണ്ണയിലെ സ്വർണകവർച്ച പ്രതികൾ നടപ്പിലാക്കിയത് രണ്ട് വർഷം നീണ്ട ആസൂത്രണത്തിന് ഒടുവിലെന്ന് പൊലീസ്.17 പേരടങ്ങുന്ന മോഷണ സംഘത്തിലെ പ്രധാനികളായ തൃശൂർ,കോഴിക്കോട്,കണ്ണൂർ സ്വദേശികളായ 13 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.നഷ്ടമായ സ്വർണ്ണത്തിൽ ഭൂരിഭാഗവും കണ്ടെടുത്തു.

കവർച്ചക്കായി പ്രതികൾ നടത്തിയത് രണ്ട് വർഷത്തെ തയ്യാറെടുപ്പ്.
താമരശ്ശേരി സ്വദേശികളായ ഷിഹാബുദ്ധീൻ, അനസ് എന്നിവർ ആണ് ആസൂത്രണം ആരംഭിച്ചത്.
മറ്റൊരു കേസിൽ അറസ്റ്റിലായ ഇരുവരും ജയിലിൽ വെച്ച് കണ്ണൂർ സ്വദേശി അനസിനെയും കൃത്യത്തിനായി കൂട്ടി,തൃശൂർ സ്വദേശി സലീഷും ഒപ്പം ചേർന്നു.
പിന്നീട് സ്വർണം പൊട്ടിക്കൽ സംഘാംഗങ്ങൾ ഉൾപ്പടെ ടീമിന്റെ ഭാഗമായി.ജയിലിന് അകത്തും പുറത്തുമായാണ് ആസൂത്രണം നടത്തിയത്.ഈ മാസം 11 ന് സ്വർണ്ണ വ്യാപാരികളായ സഹോദരങ്ങൾ യൂസഫിനെയും ഷാനവാസിനെയും
കവർച്ച ചെയ്യാൻ ആയിരുന്നു പദ്ധതി. എന്നാൽ തൃശൂരിൽ നിന്നുള്ള സംഘം എത്താത്തതിനാൽ നടന്നില്ല.ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികൾക്ക് സാഹചര്യം ഒത്തുവന്നത്.

സ്വർണ വ്യാപാരികളെ പലതവണ നിരീക്ഷിച്ച ശേഷമാണ് കൃത്യം നടപ്പാക്കിയത് എന്ന് പൊലീസ് പറഞ്ഞു.കവർച്ച നടത്തി സ്വർണ്ണവുമായി മടങ്ങിയ നാലു പേരടങ്ങുന്ന സംഘത്തെ തൊട്ടടുത്ത ദിവസം തൃശ്ശൂരിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ രണ്ടുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ആസൂത്രിതമായ കവർച്ചയുടെ ചുരുളഴിയുന്നത്.

പൊലീസിന്റെ കൃത്യമായ നീക്കത്തിലൂടെ നഷ്ടമായ സ്വർണ്ണത്തിൽ പകുതിയിലേറെ ഭാഗവും കണ്ടെടുക്കാനായി. സംഘത്തിലെ നാലുപേർ കൂടി ഇനിയും വലയിലാകാൻ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം

Advertisement