ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഇടക്കാല സ്റ്റേയില്ലെന്ന് ഹൈക്കോടതി

Advertisement

കൊച്ചി:
ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ സർക്കാരിനെ കക്ഷി ചേർക്കാത്തത് എന്തുകൊണ്ടാണൈന്നും കോടതി ചോദിച്ചു.

പോലീസ് സംരക്ഷണം നൽകിയില്ലെന്ന കോൺഗ്രസ് പാനലിന്റെ ഹർജിയിലാണ് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കഴിഞ്ഞ 16ന് നടന്ന തെരഞ്ഞെടുപ്പിൽ അംഗങ്ങൾക്ക് അടക്കം വോട്ട് ചെയ്യാനായില്ലെന്നും ആക്രമണ സംഭവങ്ങൾ നടന്നുവെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് ഇന്ന് വിശദമായ ഹർജി ഫയൽ ചെയ്തിട്ടുണ്ട്

ഈ കേസിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ഹർജി രണ്ടാഴ്ചക്കുള്ളിൽ വീണ്ടും പരിഗണിക്കും. കോൺഗ്രസ് വിമതർ സിപിഎമ്മിന്റെ പിന്തുണയോടെയാണ് ബാങ്കിന്റെ അധികാരം പിടിച്ചെടുത്തത്. ഇതിനെതിരെയാണ് കോൺഗ്രസ് ഔദ്യോഗിക പാനൽ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement