സ്ഥാനാർഥി നിർണയം പാളി; ജനങ്ങൾ വോട്ട് ചെയ്യാത്തിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല: പ്രമീള ശശിധരൻ

Advertisement

പാലക്കാട്: പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർഥി നിർണയമാണ് പരാജയത്തിന് കാരണമെന്ന് പാലക്കാട് നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സി കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കരുതെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നു.

ജനങ്ങൾ വോട്ട് കൊടുക്കാത്തതിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ എപ്പോഴും ഒരേ സ്ഥാനാർഥിയെയാണോ ബിജെപി നിർത്തുന്നതെന്ന ചോദ്യം വന്നിരുന്നു. അതാണ് സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കൃഷ്ണകുമാറുമായി നേതാക്കൾ സഹകരിച്ചില്ലെന്ന പ്രചാരണത്തിൽ അടിസ്ഥാനമില്ല

കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തു. മനസ്സറിഞ്ഞ് കൃഷ്ണകുമാറിന് വോട്ട് ചോദിച്ചു. പക്ഷേ ജനങ്ങൾ വോട്ട് കൊടുത്തില്ല. ജനങ്ങളോട് വോട്ട് ചോദിക്കാനേ സാധിക്കൂ. വോട്ട് ചെയ്യുന്നത് അവരാണ്. അതിൽ ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ലെന്നും പ്രമീള ശശിധരൻ പറഞ്ഞു.

Advertisement