ബലാത്സംഗ കേസ്, നടൻ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

Advertisement

കൊച്ചി.ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും, 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നുമുള്ള നിർദേശത്തോടെയാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. പരാതി നൽകാനുണ്ടായ കാലതാമസം പരിഗണിച്ചാണ് കോടതി നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലായിരുന്നു കേസ്. ബാബുരാജിന്‍റെ ആലുവയിലെ വീട്ടിലും, അടിമാലിക്ക് സമീപമുള്ള റിസോർട്ടിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പൊലീസ് കേസെടുത്തതോടെ ബാബുരാജ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Advertisement