തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾക്ക് കൃത്യമായ ആംബുലൻസ് സേവനം ലഭ്യമായില്ലെന്നു പരാതി

Advertisement

തൃശൂര്‍.ആംബുലൻസ് സേവനം ലഭ്യമായില്ലെന്ന് പരാതി. അതിരപ്പിള്ളിയിൽ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾക്ക് കൃത്യമായ ആംബുലൻസ് സേവനം ലഭ്യമായില്ലെന്നു പരാതി. കുറ്റിച്ചിറ സ്വദേശി ചെത്തുതൊഴിലാളിയായ ഷാജുവാണ് തെങ്ങിൽ നിന്ന് വീണ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജുവിനെ കണ്ണൻകുഴിയിൽ നിന്ന് ജീപ്പിൽ വെറ്റിലപ്പാറയിലേക്ക് എത്തിച്ചു. പിന്നീട് ആംബുലൻസിൽ കയറ്റിയെങ്കിലും മുന്നോട്ടു എടുത്തപ്പോൾ തന്നെ ആംബുലൻസ് കേടായി.

പത്തു മിനിറ്റിനു ശേഷമാണ് പിന്നീട് ആംബുലൻസിൽ യാത്ര തുടർന്നത്. യാത്രാമധ്യേ വീണ്ടും ആംബുലൻസ് തകരാറിലായി. 108 ആംബുലൻസ് ആണ് തകരാറിലായത്. ഷാജുവിനെ പിന്നീട് ജീപ്പിൽ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഗുണനിലവാരം ഇല്ലാത്ത 108 ആംബുലൻസ് ആണ് അതിരപ്പള്ളിയിൽ സർവീസ് നടത്തുന്നത് എന്നാണ് പരാതി. പോലീസിന് ആംബുലൻസ് ഉണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾക്ക് ആംബുലൻസ് വിട്ടു നൽകാറില്ല.ഷാജുവിന്റെ മരണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നത്

Advertisement