അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ്‌ അപകടം

Advertisement

അരൂര്‍. അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാറിനു മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ്‌ അപകടം. തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് പാളി വീണത്. പാലത്തിനു മുകളിൽ ഉപയോഗശേഷം മാറ്റിയിട്ട കല്ലാണ് വീണത്. കണ്ടെയ്നർ ലോറി തട്ടിയാണ് കോൺക്രീറ്റ് പാളി താഴെ വീണതെന്ന് കരാറുകാരൻ

ഇന്നലെ രാത്രി 11 മണിയോടെ നിർമ്മാണം നടക്കുന്ന അരൂർ തുറവൂർ പാതയിൽ അപകടം എരമല്ലൂരിൽ വച്ചാണ് അപകടം. ഉയരപ്പാത നിർമ്മാണത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ടാർപോളിൻ കെട്ടിയും നെറ്റ് കെട്ടിയും മുകളിൽ തന്നെ താൽക്കാലികമായി സൂക്ഷിച്ച് പിന്നീട് എടുത്തു മാറ്റുകയാണ് രീതി.
മുകളിൽ നെറ്റിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് പാളിയിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് താഴേക്ക് വീണത്.. ഭാരവാഹനങ്ങൾക്ക് നിർമ്മാണ മേഖലയിൽ രാത്രികാലങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും പോലീസ് നിയന്ത്രിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് യുവാവ്

കാറിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നത് രക്ഷയായി. കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. യുവാവ് അരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാറിനുണ്ടായ കേടുപാടിനു നഷ്ടപരിഹാരം നൽകാമെന്ന് കരാർ കമ്പനി യുവാവിനെ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here