പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം,പിന്നീട് നടന്നത്

Advertisement

തൃശ്ശൂര്‍. പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാൾ ആഘോഷങ്ങൾക്കിടെയാണ് പുഴക്കൽ സ്വദേശി അബിത്ത് നൃത്തം ചെയ്തത്. പിന്നീട് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ അഭിത്തുൾപ്പെടെ നാലുപേരെ പോലീസ് റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാത്രിയാണ് സംഭവം. ആമ്പക്കാട് പള്ളിപ്പെരുന്നാൾ ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ പേരാമംഗലം പോലീസ് സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതിനിടയിലാണ് അബിത്ത് പോലീസ് ജീപ്പിനു മുകളിൽ കയറി നൃത്തം ചെയ്തത്.

ഇതിനിടെ പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിനു മുകളിൽ കയറി അബിത്തിനെ താഴേക്ക് തള്ളിയിട്ടു. പിന്നാലെയുണ്ടായ സംഘർഷത്തിൽ പോലീസുകാർടക്കം പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട 15 പേർക്കെതിരെ പേരാമംഗലം പോലീസ് കേസെടുത്തു. അബിത്ത്, സഹോദരൻ അജിത്, ചിറ്റാട്ടുകര സ്വദേശി ധനൻ, കുന്നത്തങ്ങാടി സ്വദേശി എഡ്വിൻ എന്നിവരെ കസ്റ്റഡിയിലെടുത്ത പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement